10/24/2009

നമ്മളത്ര പരിഷ്കാരികളൊന്നുമല്ല!

"ഒരു സമൂഹത്തെ പരിഷ്കൃതരാക്കാന്‍ സ്വജീവിതം മറന്നവര്‍ മണ്ണടിഞ്ഞെങ്കിലും അവരുടെ കര്‍മ്മഫലമാണ്‌ പുതിയതലമുറ അനുഭവിക്കുന്നത്. അതിനെ ഉത്തരോത്തരം മുന്തിയതാക്കുവാന്‍ തീര്‍ച്ചയായും പുതിയതലമുറക്ക് ബാധ്യതയുണ്ട്. അവയുടെ ഗൌരവം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ നമ്മളത്ര പരിഷ്കാരികളൊന്നുമല്ല എന്ന് സര്‍വര്‍ക്കും സ്വയം വിലപിക്കാം. ഈ തലമുറയില്‍ തുടങ്ങി അടുത്ത തലമുറകളിലേക്ക് പൂര്‍വ്വസൂരികളുടെ നന്മകള്‍ പ്രവര്‍ത്തനങ്ങളായി കൈമാറാന്‍, അതിലേക്കു കൈപ്പിടിക്കാന്‍ ആര്‌ ഉയര്‍ന്നുവരുമെന്നാണ്‌ പ്രതീക്ഷിക്കേണ്ടത്?"

കടപ്പാട്:
റസാഖ് പയമ്പ്രോട്ട്,
വര്‍ത്തമാനം ദിനപ്പത്രം, കോഴിക്കോട്.
2009 ഒക്ടോബര്‍ 24, ശനി.

8/27/2009

ലോകത്തിന്റെ ഏതു കോണില്‍ നിന്നും ഇനി മുതല്‍ മലയാളികള്‍ക്കു ഇസ്ലാമിനെപ്പറ്റി പഠിക്കുവാനുള്ള പുതിയൊരു അവസരം.


റേഡിയൊയെ ഒരു വാര്ത്താവിനിമയോപാധി എന്നതില്നിന്നും വെറും കളിതമാശകളുടേയും, വിനോദങ്ങളുടേയും, മെസ്സേജുകളുടേയുമൊക്കെ ഒരു വേദിയാക്കി മാറ്റിയ എഫ് എം റേഡിയോകളുടെ കടന്നു വരവ് സൃഷ്ടിച്ച ഒരു ദുഃസ്സാഹചര്യത്തിലാണ്ഇസ്ലാമിക ഇന്റെര്നെറ്റ് റേഡിയോയുടെ ആരംഭം. ഇന്റെര്നെറ്റിന്റെ സഹായത്തോടുക്കൂടി 24 മണിക്കൂറും ലോകത്തിന്റെ ഏതു കോണില്നിന്നും ഇനി മുതല്മലയാളത്തില് ഇസ്ലാമിക ശബ്ദം ശ്രവിക്കുവാന്സൌകര്യമൊരുക്കുകയാണ്ഇസ്ലാമിക ഇന്റെര്നെറ്റ് റേഡിയോ ചെയ്യുന്നത്. ഇസ്ലാമിന്റെ യഥാര്‍ത്ഥ സന്ദേശം പ്രചരിപ്പിക്കുവാന്‍ സാധ്യമായ നൂതന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ്‌ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ ഇസ്ലാമിക ഇന്റെര്‍നെറ്റ് റേഡിയോയായി www.radioislam.in മലയാളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്.
* അഭിമുഖങ്ങള്‍,
* ക്വുര്‍ ആന്‍ പാരായണവും പരിഭാഷയും,
* മതാന്തര സംഭാഷണങ്ങള്‍,
* മുസ്ലീം ലോക വാര്‍ത്തകള്‍,

* ദിവ്യ ദീപ്തി, 
* ഇസ്ലാമിക ഗാനങ്ങള്‍,
* സംശയ നിവാരണം,
* ചര്‍ച്ചകള്‍
തുടങ്ങി ദിവസവും ആകര്‍ഷകമായ വിഭവങ്ങള്‍ ഇനി മുതല്‍ മലയാളത്തില്‍ ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും ശ്രവിക്കുവാന്‍ സൌകര്യം. റേഡിയൊ ശ്രവിക്കുവാനാവശ്യമായ റിയല്‍ പ്ലെയര്‍ ഈ സൈറ്റില്‍ നിന്നും നേരിട്ട് ഡൌണ്‍ലോഡ് ചെയ്യുവാനുള്ള സൌകര്യവും ഇതിന്റെ ശില്പികള്‍ ചെയ്തിട്ടുണ്ട് ‍. ദിവസവും പ്രക്ഷേപണം ചെയ്യുന്നപരിപാടികളുടെ ലിസ്റ്റും സൈറ്റില്‍ ലഭ്യമാണ്‌. തുടക്കമെന്ന നിലയില്‍ മലയാളത്തിലാരംഭിച്ച ഈ സംരംഭം ഭാവിയില്‍ ഇംഗ്ളീഷിലേയും തുടര്‍ന്നു മറ്റിതര ഇന്ത്യന്‍ ഭാഷകളിലേയും പരിപാടികള്‍ പ്രക്ഷേപണം ചെയ്യുമെന്നും സൈറ്റില്‍ പറയുന്നുണ്ട്.

8/18/2009

ഷാരൂഖ് ഖാന്‍ അഭിമുഖീകരിച്ചത് അമേരിക്കയില്‍ മുസ്ലിംകള്‍ ദൈനംദിനം അനുഭവിക്കുനത്: ശശി തരൂര്‍

   ന്യൂദല്‍ഹി: അമേരിക്കയില്‍ ദിവസേന നൂറുകണക്കിന്‌ നിഷ്കളങ്കരായ മുസ്‌ലീംകള്‍ അനുഭവിക്കുന്നതാണ്‌ കഴിഞ്ഞ ദിവസം ഷാരൂഖ് ഖാന്‌ അഭിമുഖീകരിക്കേണ്ടി വന്നതെന്ന്‌ വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍. ഈ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടാനും അതിനെതിരെ പ്രതിഷേധിക്കാനും ആരും ഉണ്ടാകാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ ഷാരൂഖ് ഖാനെ തടഞ്ഞുവെച്ചത് ഇന്ത്യയില്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്‌. ഇന്ത്യന്‍ താരത്തെ തടഞ്ഞുവെച്ചത് കുറ്റകരവും അസ്വീകാര്യവുമാണെന്ന് അഭിപ്രായപ്പെട്ട ഇന്ത്യാ ഗവണ്‍മെന്റ് പ്രശ്നം അമേരിക്കക്കു മുമ്പില്‍ ശക്തമായി അവതരിപ്പിക്കുമെന്നും പറഞ്ഞു.


   ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന ഇത്തരം പ്രശ്നങ്ങളില്‍ മതമോ പൌരത്വമോ പരിഗണിക്കാനാവില്ലെന്നും അമേരിക്കന്‍ ഗവണ്‍മെന്റിനോട് ശക്ത്മായി അവതരിപ്പിക്കുമെന്നും വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ പറഞ്ഞിരുന്നു.
എന്നാല്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗിന്‌ മറ്റൊരു അഭിപ്രായമാണുള്ളത്. ഷാരൂഖ് വിഷയത്തില്‍ ഏറെ ബഹളം വെക്കേണ്ടതില്ലെന്നും അത് അമേരിക്കയിലെ പതിവ്‌ നടപടിക്ക്രമങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിരവധി പരിശോധനകള്‍ക്കും സ്ക്രീനിംഗ് നടപടികള്‍ക്കും താന്‍ ഉള്‍പ്പെടെയുള്ളവര്‍ വിധേയരാവാറുണ്ടെന്നാണ്‌ ഹര്‍ഭജന്‍ പറയുന്നത്.
  അതിനിടെ ന്യൂയോര്‍ക്ക് എയര്‍പോര്‍ട്ടില്‍ തന്നെ തടഞ്ഞുവെച്ചതില്‍ വിവാദങ്ങള്‍ക്ക് മരുന്നിടേണ്ടെന്ന് ഷാരൂഖ് ഖാന്‍ ഹൂസ്റ്റണില്‍ പറഞ്ഞു. ഷാരൂഖിനെ തടഞ്ഞത് ഇന്ത്യയില്‍ വിവാദയമായതിനെ തുടര്‍ന്നാണ്‌ അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. ചിക്കാഗോയില്‍ മീറ്റ് ആന്റ് ഗ്രീറ്റ് കാര്‍ണിവലില്‍ പങ്കെടുത്ത ശേഷമാണ്‌ അദ്ദേഹം ഹൂസ്റ്റണിലെത്തിയത്.
  ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിലാണ്‌ ഷാരൂഖിനെ ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ രണ്ടുമണിക്കൂറോളം തടഞ്ഞുവെച്ച് ചോദ്യം ചെയ്തത്. ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ടതിന്‌ ശേഷമാണ്‌ ഷാരൂഖിനെ വിട്ടയച്ചത്.


കടപ്പാട്:
വര്‍ത്തമാനം ദിനപ്പത്രം, കോഴിക്കോട്.
2009 ആഗസ്ത് 18 ചൊവ്വ, പേജ് 15.