8/18/2009

ഷാരൂഖ് ഖാന്‍ അഭിമുഖീകരിച്ചത് അമേരിക്കയില്‍ മുസ്ലിംകള്‍ ദൈനംദിനം അനുഭവിക്കുനത്: ശശി തരൂര്‍

   ന്യൂദല്‍ഹി: അമേരിക്കയില്‍ ദിവസേന നൂറുകണക്കിന്‌ നിഷ്കളങ്കരായ മുസ്‌ലീംകള്‍ അനുഭവിക്കുന്നതാണ്‌ കഴിഞ്ഞ ദിവസം ഷാരൂഖ് ഖാന്‌ അഭിമുഖീകരിക്കേണ്ടി വന്നതെന്ന്‌ വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍. ഈ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടാനും അതിനെതിരെ പ്രതിഷേധിക്കാനും ആരും ഉണ്ടാകാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ ഷാരൂഖ് ഖാനെ തടഞ്ഞുവെച്ചത് ഇന്ത്യയില്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്‌. ഇന്ത്യന്‍ താരത്തെ തടഞ്ഞുവെച്ചത് കുറ്റകരവും അസ്വീകാര്യവുമാണെന്ന് അഭിപ്രായപ്പെട്ട ഇന്ത്യാ ഗവണ്‍മെന്റ് പ്രശ്നം അമേരിക്കക്കു മുമ്പില്‍ ശക്തമായി അവതരിപ്പിക്കുമെന്നും പറഞ്ഞു.


   ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന ഇത്തരം പ്രശ്നങ്ങളില്‍ മതമോ പൌരത്വമോ പരിഗണിക്കാനാവില്ലെന്നും അമേരിക്കന്‍ ഗവണ്‍മെന്റിനോട് ശക്ത്മായി അവതരിപ്പിക്കുമെന്നും വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ പറഞ്ഞിരുന്നു.
എന്നാല്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗിന്‌ മറ്റൊരു അഭിപ്രായമാണുള്ളത്. ഷാരൂഖ് വിഷയത്തില്‍ ഏറെ ബഹളം വെക്കേണ്ടതില്ലെന്നും അത് അമേരിക്കയിലെ പതിവ്‌ നടപടിക്ക്രമങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിരവധി പരിശോധനകള്‍ക്കും സ്ക്രീനിംഗ് നടപടികള്‍ക്കും താന്‍ ഉള്‍പ്പെടെയുള്ളവര്‍ വിധേയരാവാറുണ്ടെന്നാണ്‌ ഹര്‍ഭജന്‍ പറയുന്നത്.
  അതിനിടെ ന്യൂയോര്‍ക്ക് എയര്‍പോര്‍ട്ടില്‍ തന്നെ തടഞ്ഞുവെച്ചതില്‍ വിവാദങ്ങള്‍ക്ക് മരുന്നിടേണ്ടെന്ന് ഷാരൂഖ് ഖാന്‍ ഹൂസ്റ്റണില്‍ പറഞ്ഞു. ഷാരൂഖിനെ തടഞ്ഞത് ഇന്ത്യയില്‍ വിവാദയമായതിനെ തുടര്‍ന്നാണ്‌ അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. ചിക്കാഗോയില്‍ മീറ്റ് ആന്റ് ഗ്രീറ്റ് കാര്‍ണിവലില്‍ പങ്കെടുത്ത ശേഷമാണ്‌ അദ്ദേഹം ഹൂസ്റ്റണിലെത്തിയത്.
  ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിലാണ്‌ ഷാരൂഖിനെ ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ രണ്ടുമണിക്കൂറോളം തടഞ്ഞുവെച്ച് ചോദ്യം ചെയ്തത്. ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ടതിന്‌ ശേഷമാണ്‌ ഷാരൂഖിനെ വിട്ടയച്ചത്.


കടപ്പാട്:
വര്‍ത്തമാനം ദിനപ്പത്രം, കോഴിക്കോട്.
2009 ആഗസ്ത് 18 ചൊവ്വ, പേജ് 15.

8 അഭിപ്രായങ്ങൾ:

  1. മുന്‍പ് കേന്ദ്ര പ്രധിരോധ മന്ത്രിയായിരുന്ന സമയത്ത് പ്രണാബ് മുഖര്‍ജ്ജിയുടെ അടിവസ്ത്രമഴിച്ച് പരിശോധന നടത്തിയവരല്ലെ ഇക്കൂട്ടര്‍? ഈയിടെ അമേരിക്കന്‍ വിമാനക്കമ്പനി നമ്മുടെ മുന്‍ രാഷ്ട്രപതിയായിരുന്ന ഏ.പി.ജെ അബ്ദുല്‍ കലാമിനെയും ഡെല്‍ഹി വിമാനത്താവളത്തിലവര്‍ പരിശോധനയ്ക്ക് വിധേയമാക്കിയില്ലെ? ഇനി ആരൊക്കെ എന്തൊക്കെ അവര്‍ക്ക് അഴിച്ചു കാണിക്കേണ്ടി വരും ?

    മറുപടിഇല്ലാതാക്കൂ
  2. ഇസ് ലാം എന്താണെന്ന അറിവില്ലായ്മ എത്രയെത്ര പ്രശ്നങ്ങളാണ് സ്രിഷ്ടിക്കുന്നത്. മുസ്ലിംകളില് തന്നെ ഭൂരിപക്ഷം അന്ധന് ആനയെക്കണ്ടതു പോലെയെ ഇസ്ലാമിനെ മനസ്സിലാക്കിയിട്ടുള്ളൂ. തന്റെ സ്രഷ്ടാവിന്റെ വിധിവിലക്കുകള്ക്ക് പൂര്ണ്ണമായി സ്വയം സമര്പ്പിച്ചവനാണ് മുസ്ലിം. സകലമനുഷ്യരും സ്രഷ്ടാവിന്റെ വിധിവിലക്കുകള് അനുസരിക്കാന് ബാധ്യസ്ഥരാണെന്ങ്കിലും ഒരു പരീക്ഷണമാകുന്ന ജീവിതത്തില് സ്രഷ്ടാവിനെ അനുസരിച്ചു ജീവിക്കാനും അവനെ നിഷേധിച്ചു ജീവിക്കാനും സ്വാതന്ത്ര്യം മനുഷ്യന്ന് നല്കപ്പെട്ടിരിക്കുന്നു. മനുഷ്യനെ സന്മാര്ഗ്ഗത്തില് നയിക്കാന് കാലാകാലങ്ങളില് പ്രവാചകന്മാരെ അയച്ചുകൊണ്ട് മനുഷ്യരെ ദൈവികമാര്ഗ്ഗത്തിലേക്ക് ക്ഷണീച്ചുകൊണ്ടിരുന്നു. എന്നാല് അന്തിമ പ്രവാചകനായ മുഹമ്മദ് നബി(സ)യുടെ അനുയായികളില് ചിലര് പോലും മുഹമ്മദ് നബി(സ) സ്ഥാപിച്ച മതമാണ് ഇസ്ലാം എന്ന് തെറ്റായി മനസ്സിലാക്ക്കുന്ന അവസ്ഥനിലനില്ക്കുന്നു. യഥാര്ത്ഥത്തില് മുഹമ്മദ് നബി(സ‌)യിലൂടെ ഇസ് ലാം പൂര്ത്തീകരിക്കപ്പെടുകയാണുണ്ടായത് എന്ന് അധികം പേര് മനസ്സിലാ‍ക്കിയിട്ടില്ല. ക്രിസ്ത്യാനിയും ഹിന്ദുവും മറ്റു മതക്കാരും മുസ്ലിമിന്റെ മതമായി ഇസ് ലാമിനെയും മൂസ്ലിമിന്റെ ദൈവമായി അല്ലാഹുവിനെയും മുസ്ലിംകളുടെ വേദഗ്രന്ഥമായി ഖുര് ആനിനെയും മനസ്സിലാക്കുമ്പോള് അതുമായി അകല്ച വര്ദ്ധിക്കുകയും തെറ്റിദ്ധാരണകള് ഉടലെടുക്കുകയും ചെയ്യുന്നു. ഇതേ പോലെ മുസ്ലീംകളിലെയും ഒരു വലിയ വിഭാഗം അജ്ഞതയ്യില് തുടരുമ്പോള് സത്യം മനസ്സിലാക്കാനുള്ള ഹീന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും മറ്റു മതവിശ്വാസികളുടെയും അവകാശം പോലും ഹനിക്കപ്പെടുന്നു. ഖുര് ആന് കാഫിറുകളോടാണ് നിങ്ങള്ക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതം എന്ന് പറയുവാന് കല്പിച്ചിരിക്കുന്നത്. കാഫിര് എന്നാല് സത്യത്തെ നിഷേധിക്കുന്നവനും സത്യത്തെ മൂടിവെക്കുന്നവനും പറയൂന്ന പേരാണ്. സത്യം അറിഞ്ഞിട്ട അതിനെ നിഷേധിക്കുകയോ മൂടിവെക്കുകയോ ചെയ്യുന്നവരെ മാത്രമെ അങിനെ വിളിക്കാന് പറ്റൂ. സത്യം വന്നെത്തിയിട്ടില്ലാത്തവരെ സംബന്ധിച്ചിടത്തോളം അവര്ക്ക് സ്രഷ്ടാവിനെയും അവന്റെ ഗ്രന്ഥത്തെയും അവന്റെ പ്രവാചകനെയും കുറിച്ച് അറിയാന് അവകാശമുണ്ട്. അത് അവര്ക്കെത്തിക്കേണ്ട ചുമതല പടച്ചവന് വിശ്വാസികളെയാണ് ഏല്പിച്ചിട്ടുള്ളത്. ആഗോളവല്ക്കരണവും കുത്തകകച്ചവടക്കാരും മനുഷ്യന്റെ ദൌര്ബല്യങ്ങളെ വിറ്റുകാശാക്കുമ്പോള് അത്തരം ചൂഷണോപാധികളീല് നിന്ന് ശക്തമായ വിധിവിലക്കുകളിലൂടെ മനുഷ്യരെ സംരക്ഷിച്ചു നിര്ത്തുന്ന ദൈവിക മതത്തെ ജനങ്ങളില് നിന്ന് അകറ്റേണ്ടത് സാമ്രാജ്യത്വ ശക്തികളുടെയും ചൂഷകവര്ഗ്ഗത്തിന്റെയും ആവശ്യമാണ്.അജ്ഞരായ മുസ്ലിം നാമധാരികള് ചെയ്യുന്ന വിഡ്ഡിത്തരങ്ങള് മീഡീയ വഴി പ്രചരിപ്പിക്കാനുള്ള ശ്രമത്തില് അവര് വിജയിക്കുമ്പോള് അവരുടെ ബിസിനസ്സ് താല്പര്യങ്ങള് സംരക്ക്ഷിക്കപ്പെടുകയും ദൈവികമതത്തില് നിന്ന് ലോകജനത അകറ്റപ്പെടുകയും ചെയ്യുന്നു.
    മുസ്ലിംകളെ മൊത്തത്തില് തമസ്ക്കരിക്കുന്നതില് കുത്തകമീഡിയ എത്രത്തോളം വിജയിക്കിരിക്കുന്നു എന്നതിനുള്ള ദ്രിഷ്ടാന്തമായി ഇത്തരം സംഭവങ്ങളെ കാണാം.

    മറുപടിഇല്ലാതാക്കൂ
  3. കാര്യമെന്തൊക്കെയായാലും ശശി തരൂര്‍ മുസ്ലിംകള്‍ക്ക് വേണ്ടി സംസാരിച്ചുവല്ലോ.
    അദ്ദേഹം ലോകസഭാ സ്ഥാനാര്ത്തിയായി നിന്നപ്പോള്‍ എന്തൊക്കെയായിരുന്നു പുകില്‍,
    ഇസ്രായേലിന്റെ ചാരനാണെന്നു വരെ പ്രചരിപ്പിച്ചിരുന്നുവല്ലൊ. എന്നിട്ടിപ്പോള്‍ എന്തായി?

    മറുപടിഇല്ലാതാക്കൂ
  4. ശ്രീ.ഷാ‍ജി

    ഇസ്രായേലിനെ കണ്ട് ഇന്ത്യ അസൂയപ്പെടുന്നു എന്ന് എഴുതിപ്പിട്റ്റിപ്പിച്ചാല്‍ പിന്നെ ആളുകള്‍ വിമര്‍ശിക്കുകയില്ലേ. അത്രയേ അന്നും സംഭവിച്ചിട്ടുള്ളൂ.

    ലോകത്ത് അമേരിക്ക ഉയര്‍ത്തി വിട്ട മുസ്ലിം ഭീകരവാദം എന്ന ഉമ്മാക്കിയില്‍ ഏറ്റവും കൂടുതല്‍ ഇരകള്‍ അമേരിക്കക്കാര്‍ തന്നെയാണ്. എന്തിനും ഏതിനും മാധ്യമങ്ങളെ കണ്ണടച്ച് വിശ്വസിക്കുന്ന അവരെ സംബന്ധിച്ചേഎടത്തോളം മുസ്ലിം എന്നാല്‍ ഭീകരവാദിയാണ്. താടിയും തലപ്പാവും കണ്ടാല്‍ മുസ്ലിമാണ്. ലോകത്ത് മുഴുവന്‍ ചെയ്തു കൂട്ടുന്ന തോന്ന്യാസങ്ങള്‍ക്ക് തിരിച്ചടികള്‍ല്‍ ഉണ്ടാകുമോ എന്നും അവര്‍ ഭയക്കുന്നു. ഈ കച്ചവടത്തില്‍ ലാഭം കൊയ്യുന്ന ആയുധ കമ്പനികള്‍ക്ക് ഇതെല്ലാം ആവശ്യവുമാണ്.

    ഒരു കാലത്ത് കമ്യൂണിസ്റ്റുകള്‍ ആയിരുന്നു ഇന്ത്യയില്‍ അടക്കം ഭീകരവാദികള്‍. അവരെ പിടിച്ച് കൊണ്ടു പോകുക. ലോക്കപ്പില്‍ കൊല്ലുക എന്നിവയായിരുന്നു അഭ്യാസങ്ങള്‍. ഇപ്പോള്‍ മുസ്ലിംഗള്‍. സായിപ്പ് ഉണ്ടാക്കി വെച്ച ഈ പുതിയ ഭീകരവാദ സംശയ രോഗം ലവന്‍ മാരുടെ തന്നെ സ്യഷ്ടിയാണ്.

    ഇതിനെന്ത് പരിഹാരം. മുസ്ലിംഗള്‍ ഭീകരവാദികള്‍ അല്ല എന്നും പറഞ്ഞ് മുസ്ലിംഗളുടെ തൊണ്ട്റ്റയിലെ വെള്ളം വറ്റി. ഇത് നിര്‍ബാധം തുടരും.പുതിയ ഒരു ശത്രു വന്നെത്തും വരെ സാമ്രാജ്യത്തതിന് ഇത് തുടര്‍ന്നേ പറ്റൂ.

    മറുപടിഇല്ലാതാക്കൂ
  5. ശ്രീ അനോണിമൌസ്, ജോക്കെര്‍,
    അപ്പൊ ഇതൊക്കെ സിന്‍ഡിക്കേറ്റ് മാധ്യമങ്ങളുടെ സൃഷ്ടികളാണോ?
    ലോകത്തുള്ള സാധാരണ മുസ്ലീംകള്‍ നിരന്തരം അനുഭവിക്കുന്ന പല പ്രശ്നങ്ങളും മീഡിയകള്‍ പുറത്തുക്കൊണ്ടു വരുന്നിലെന്നു കരുതി പേരിലെങ്കിലും മുസ്ലിമായിട്ടുള്ള പ്രശസ്തരുടെ പ്രശ്നങ്ങള്‍ വെളിച്ചം കാണിക്കുന്നത് നല്ലതല്ലെ?
    അല്ലെങ്കില്‍ ലോക മുസ്ലീംകള്‍ ആകെ നേരിടുന്ന ഒരേയൊരു പ്രശ്നനം ഭീകരവാദാരോപണം മാത്രമാണോ?

    മറുപടിഇല്ലാതാക്കൂ
  6. ഒന്നും നാടകമായിരുന്നില്ല - ഷാരൂഖ് ഖാന്‍
    http://malayalam.webdunia.com/newsworld/news/national/0908/18/1090818058_1.htm

    മറുപടിഇല്ലാതാക്കൂ
  7. ikkaryam valiya issue aakkendathilla.
    this is an usual name check process in US airports after the threatenings and the officials used to behave very diecently and politely to the passengers. Please dont imagine this as a usual police torchuring in our local police stations.
    They will ask the passenger to wait till the name cross verification result from Washington. After that they will let the passenger to go.
    During this time the passenger can relax in a seat and if he need he is free to talk to his friends over phone to explain the reason for delay.(this is what happened for malayalam movie star mammootty too.

    മറുപടിഇല്ലാതാക്കൂ
  8. Is SRK above the law? Read the news in Times of India. US boarder security has some credible information about the funding for Sharooque khan from UK. When you go to US so many people go for secondary inspection due to varios reason. Also read MJ Akabars comments about SRK. He mixed religion for his advantange.

    മറുപടിഇല്ലാതാക്കൂ